

ഒരു കുരുവിയുടെ ദുരന്തം
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറിയുടെ കിളിവാതിലിലൂടെ ഒരു. കു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പകയിൽ ചെന്നടിച്ചു കിളി തെറിച്ചുപോയി. ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി, നിമിഷങ്ങളോളം അതിന്മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍നിന്നു രക്തം വാര്‍ന്നു സ്ഫടികത്തിന്മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസ്സിലേക്കു വാര്‍ന്നു വിയട്ടെ, ആ രക്തംകൊണ്ടു ഞാന്‍ എഴുതട്ടെ. ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കു മാത്രം എഴുതാന്‍ കഴിയുന്നവിധത്തില്‍ ഓരോ വാക്കും ഒരനുരഞ്ജനമാക്കി ഞാനെഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാനി ഷ്ടപ്പെടുന്നു. എന്റെ ഉള്ളില്‍ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകള്‍പ്പരപ്പിലേക്കുയര്‍ന്നുവന്നു ഗദ്യമെന്ന താരതമ്യേന ദൃഡതരമായ രൂപത്തില്‍ ഒതുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് അവയുടെ സംഗീതം നഷ്ടപ്പെട്ടു പോവുന്നു വെങ്കിലും ഇതിനെ കവിത എന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുള്ള കഴിവുണ്ടാകണമെന്ന് എല്ലാ കാലത്തും ഞാന്‍ ആഗ്രഹിച്ചുപോന്നു. പക്ഷേ, കവിത നമുക്കു വേണ്ടിപക്ഷമാവുന്നില്ല. കവിതയ്ക്കുവേണ്ട പക്വത നാം നേടേണ്ടിയിരിക്കുന്നു.
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറിയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്ങിയില് ചെന്നടിച്ചു കിളി തെറിച്ചുപോയി. ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി, നിമിഷങ്ങളോളം അതിന്മേല്‍ പറ്റിപ്പിടിച്ചു. കുരുവിയുടെ നെഞ്ചില്‍നിന്നു രക്തം വാര്‍ന്നു സ്ഫടികത്തിന്മേല്‍ പടര്‍ന്നു. ഇന്ന് എന്റെ രക്തം ഈ കടലാസിലേക്കു വാര്‍ന്നു വിഴട്ടെ, ആ രക്തംകൊണ്ടു ഞാന്‍ എഴുതട്ടെ. ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കു മാത്രം എഴുതാന്‍ കഴിയുന്ന വിധത്തില്‍ ഓരോ വാക്കും ഒരനുരഞ്ജനമാക്കി ഞാന്‍ എഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാനിഷ്ടപ്പെടുന്നു. എന്റെ ഉള്ളില്‍ സുന്ദരമായ ഒരു പ്രക്ഷുബ്ധത സൃഷ്ടിച്ചിട്ട്, മുകളില്‍പ്പരപ്പിലേക്കുയര്‍ന്നുവന്നു ഗദ്യമെന്ന താരതമ്യേന ദൃഢഭാരമായ രൂപത്തില്‍ ഒതുങ്ങുമ്പോള്‍ വാക്കുകള്‍ക്ക് അവയുടെ സംഗീതം നഷ്ടപ്പെട്ടുപോയാലും ഇതിനെ കവിത എന്നു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതെഴുതാനുള്ള കഴിവുണ്ടാകണമെന്ന് എല്ലാ കാലത്തും ഞാന്‍ ആഗ്രഹിച്ചുപോന്നു. പക്ഷേ, കവിത നമുക്കുവേണ്ടി പക്വമാവുന്നില്ല. കവിതയ്ക്കുവേണ്ട പക്വത നാം നേടേണ്ടിയിരിക്കുന്നു.

ഗുരുതരമായ അസുഖംബാധിച്ചു മൂന്നാംപാവശ്യം ആശുപത്രിയില്‍ എത്തിയിരിക്കുകയാണു ഞാന്‍. ഇത് 565-0 നമ്പര്‍ മുറിയാണ്. പോയതവണ അസുഖമുണ്ടായപ്പോഴും ഞാന്‍ ഇതേ മുറിയില്‍ത്തന്നെയായിരുന്നു. അതുകൊണ്ട് ഇതു വീട്ടിലേക്കുള്ള ഒരു തിരിച്ചുവരവാണ്. ഇക്കുറി ഡോക്ടര്‍മാരെന്നോടു കൂടുതല്‍ ദയവു കാട്ടുന്നു. അവര്‍ എന്റെ കൈപിടിച്ച് എനിക്കു സമീപം ഇരിക്കുന്നു. അനാഥക്കുട്ടി ശൃഹത്തിലേക്കു മരിക്കാന്‍വേണ്ടി മടങ്ങിവ ന്നിരിക്കയാണ്. വാതിലിന്മേല്‍ ‘സന്ദര്‍ശകര്‍ക്ക് അനുമതി ഇല്ല’ എന്ന ബോര്‍ഡ് തൂങ്ങുന്നു. വെള്ളിയാഴ്ച നടക്കേണ്ട അടുത്ത ശസ്ത്രക്രിയയ്ക്ക് എന്നെ ഒരുക്കുകയാണിവിടെ. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ശസ്ത്രക്രിയ താരതമ്യേന നിസ്താരമായിരുന്നു. സന്ദര്‍ശകര്‍ എന്റെ കിടക്കയ്ക്കടുത്തേക്കു കസേരകള്‍ വലിച്ചടുപ്പിച്ച് ഇരിക്കുമ്പോള്‍ അവരുടെ വിയര്‍പ്പിന്റെയും ദുഷിച്ച ഉച്ചാസവായുവിന്റെയും ഗന്ധങ്ങള്‍ എന്നിലേക്കു കടന്നുവരുന്നു. ഈ ഗന്ധങ്ങള്‍ എന്നെ വിഷണ്ണയാക്കുന്നു. ഞാന്‍ അവരെ നോക്കുമ്പോഴൊക്കെ അവരുടെ അധരങ്ങളില്‍ ഉല്ലാസപൂര്‍ണമായ മന്ദഹാ സങ്ങള്‍ വിരിയുന്നു. ഇത്തരം കാഴ്ചകള്‍ ഒഴിവാക്കാന്‍വേണ്ടി ഏതാണ്ടെല്ലായ്പോഴും ഞാന്‍ കണ്ണട മാറ്റിവെച്ചു. കിടക്കുകയാണ് പതിവ്. എന്റെ ചെറിയ മകന്‍ എന്നെ കാണാന്‍ വരുമ്പോള്‍മാത്രമേ ഞാന്‍ കണ്ണട ധരിക്കാറുള്ളൂ. അവന്‍ അടങ്ങിയിരിക്കില്ല. നഴ്‌സിനെ ശല്യപ്പെടുത്തുകയും ബിസ്കറ്റുതുണ്ടുകള്‍ നിലത്തു വിതറുകയും ചെയ്യും. ഞാനെന്തുകൊണ്ട് അവനോടൊപ്പം വിട്ടിലേക്കു ചെല്ലുന്നില്ല എന്നവന്‍ അന്വേഷിക്കും. എന്റെ ഡോക്ടര്‍ എന്നെ കാണാന്‍ വരുമ്പോഴും ഞാന്‍ കണ്ണട ധരിക്കാറുണ്ട്. ഞൊനയാളുമായി അഗാധപ്രേമത്തിലാണ്. അയാള്‍ക്കു മുപ്പ ത്തഞ്ചു വയസ്സേ പ്രായമുള്ളുവെങ്കിലും കണ്ടാലതിലധികം തോന്നും. കഷണ്ടിയുണ്ട്. അയാള്‍ പറഞ്ഞു: ‘എന്റെ മുഖം ഭംഗിയില്ലാത്തതാണ്.” ഞാനയാളുടെ മുഖത്തേക്കു നോക്കി. നിഷേധാര്‍ത്ഥത്തില്‍ തല കുലുക്കി. അത് ഒരു കൊച്ചു കുട്ടിയുടെ മുഖമാണ്. കരയാനുദ്ദേശിക്കുന്ന ഒരു കൊച്ചുപയുന്റെ മുഖം. ഞാന്‍ ആ മുഖത്തേക്കു നോക്കുമ്പോള്‍ എന്റെ മുലകള്‍ ചുരത്താനുള്ള തിക്ഷ്ണവാഞ്ഛയാല്‍ വേദനിക്കുകയും അയാളുടെ അമ്മയാവണമെന്നു ഞാന്‍ ആശഗ്രഹിക്കുകയുംചെയ്യുന്നു. ‘നിന്റെ മുഖം എന്നില്‍ ഒരു ബാധയായി നില്‍ക്കുന്നു” ഞാന്‍ അയാളോടു പറയുന്നു. അയാള്‍ കുനിഞ്ഞുനോക്കുന്നു. ബെൻസൻ ആന്‍ഡ് ഹെഡ്ജസ് വലിച്ചു ചാരം നിലത്തു വിതറുന്നു. അയാളുടെ നഖം വെട്ടിയതു നേരേ ആയിട്ടില്ല. അയാളുടെ തടിച്ച വിരലുകള്‍ക്കു സിഗരറ്റിന്റെ ഗന്ധം. നിണ്ടനേരം ഞാന്‍ അയാളുടെ കൈയിലേക്കു മിഴിച്ചുനോക്കവേ അയാള്‍ തനിക്കൊരു ജലദോഷമുള്ളതിനാല്‍ മുഖംതിരിച്ച് ഇരിക്കുന്നു.
ഈ മുറിക്കു പച്ചച്ചായം തേച്ചിരിക്കയാണ്. ഇതൊരു ജലഗര്‍ഭപേടകം പോലെയാണ്. എയര്‍കണ്ടീഷണര്‍ ഒരു ജലച്ര്രംപോലെ മൂളുന്നു. ചില ദിവസങ്ങളില്‍ സുഹൃത്തുക്കള്‍ എനിക്കു പൂക്കള്‍ കൊടുത്തയയ്ക്കാറുണ്ട്. എന്റെ. നേഴ്‌സ് കുഴലിലിട്ട റോസാപുഷ്പങ്ങള്‍ കുളിമുറിയില്‍ സൂക്ഷിക്കുന്നു. കുഴലിലിട്ട റോസാപുഷ്പങ്ങള്‍ എനിക്കു ജലദോഷം പിടിപ്പിക്കും. ആരും എനിക്ക്, ഞാന്‍ വളരെക്കൂടുതല്‍ ഇഷ്‌ടപ്പെടുന്ന റോസാപുഷ്പങ്ങള്‍ കൊടുത്തയ യ്ക്കുന്നില്ല. ഒരുവേള ഇതു റോസ് പൂക്കുന്ന കാലമാവില്ല. എനിക്കു റോസാപുഷ്പങ്ങള്‍ കിട്ടിയാല്‍ ഞാന്‍ എന്റെ തലയണയില്‍ റോസാദലങ്ങള്‍ വിതറും.
കഴിഞ്ഞ തവണ കരളും ശ്വാസകോശവുമായിരുന്നു തകരാറില്‍. ഇക്കുറി ഹൃദയവും ഗര്‍ഭദപാത്രവുമാണ്. എനിക്കു കൂടുതല്‍ കൂട്ടികള്‍ ഉണ്ടാകേണ്ടതായിരുന്നു. ഞാന്‍ ഫലഭൂയിഷ്ഠമായ ഭൂമിയായിരുന്നു. എന്റെ ഗര്‍ഭപായ്രം തരിശാക്കിയിട്ടതിനാല്‍ മരുഭൂമികളില്‍ കള്ളിച്ചെടികള്‍ മുളയ്ക്കുന്നതുപോലെ എന്റെ ഗര്‍ഭപാത്രത്തില്‍ തന്തുക്കളും മാംസപേശികളും കെട്ടിപ്പിണഞ്ഞ പിണ്ഡങ്ങള്‍ മുളച്ചു. മാംസം കാര്‍ന്നുതിന്നുന്ന ചെടികളെപ്പോലുള്ള അവ എന്റെ ചോര കുടിച്ചു തടിച്ചപ്പോള്‍ എന്റെ തുക്കം കുറയുകയും ഞാന്‍ വിളറുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസങ്ങളായി എനിക്കു ശ്വാസം കുറവാണ്. പ്രഭാതങ്ങളില്‍ ലളിതയോടു പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ വിയര്‍ക്കുകയും കിതയ്ക്കു കയും ചെയ്യാറുണ്ട്.
ഇവിടെ എല്ലാവരും എന്നോടു ദയവുകാട്ടുന്നു. അവര്‍ എനിക്ക് എല്ലാ ദിവസവും ഗ്ലൂക്കോസ് നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ അനാഥയ്ക്ക് ഏറ്റവും സമ്പന്നമായ മരണം നല്‍കാന്‍ അവര്‍ തയ്യാറാണ്. ഞാന്‍ എന്നും അനാഥയായിരുന്നു; ആത്മീയമായും വൈകാരികമായും. ഞാനെന്റെ ഭര്‍ത്താവിനെ അഗാധമായി സ്‌നേഹി ച്ചിരുന്നിട്ടും എന്നെ സ്നേഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. സ്നേഹിക്കാനറിയാവുന്ന ഒരു പുരുഷനെ ഞാനിന്നോളം കണ്ടിട്ടില്ല. എന്റെ ഭര്‍ത്താവ് എന്നെ ഭോഗിക്കുമ്പോള്‍ ഭോഗാനന്തരം അദ്ദേഹം എന്നെ തന്റെ കരവല യത്തില്‍ സൂക്ഷിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം എന്റെ മുഖത്തു തലോടുകയോ എന്റെ വയറ്റത്തു കൈ വെക്കുകയോ ചെയ്തിരുന്നെങ്കില്‍ ഓരോ സംഭോഗക്രിയയ്ക്കുശേഷം ഞാനനുഭവിച്ചുചോന്ന നിരാകരണബോധം അത്രതന്നെ കുടുതല്‍ എനി ക്കനുഭവപ്പെടുമായിരുന്നില്ല. ഒരു സ്ത്രി തന്റെ ആദ്യപുരുഷനെ ഉപേക്ഷിച്ചു മറ്റൊരു പുരുഷന്റെ കിടക്കയിലേക്കു നടക്കുമ്പോള്‍ അത് ഉപഹാസ്യമോ അസാന്മാര്‍ഗികമോ അല്ല. അതു ദാരുണമാണ്. അവള്‍ അപമാനിക്കപ്പെട്ടവളാണ്; മുറിവേറ്റവളാണ്. അവള്‍ക്കു ശമനം ആവശ്യമാണ്. എന്റെ ഭര്‍ത്താവിന്റെ മുമ്പില്‍ എനിക്കൊരിക്കലും കാമാര്‍ത്തി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ മുമ്പില്‍വെച്ച് എന്റെ കാമാര്‍ത്തി എങ്ങോ പോയ്മറ ഞ്ഞിരുന്നു. വിഷയാസക്തിക്കു പ്രസിദ്ധനായ എന്റെ കാമുകന്‍ എന്നില്‍ എപ്പോഴും (ഭാന്തമായ ലൈംഗികവാഞ്ഛ ഉണര്‍ത്തി. അദ്ദേഹം എനിക്കു സംതൃപ്തി നല്‍കിയെങ്കിലും അദ്ദേഹം സംതൃച്തനാവുന്നതു കാണ്‍കെ ഞാന്‍ സന്തുഷ്ടയായി. ഒരിക്കല്‍ ഭോഗാനന്തരം ഞാനൊരര്‍ദ്ധനിദ്രയില്‍ മയങ്ങവേ എന്റെ കപോലങ്ങളിന്മേല്‍ അമര്‍ന്നി രുന്ന അദ്ദേഹത്തിന്റെ കൈപ്പടം പെട്ടെന്നു മൃദുവാകുന്നതായി എനിക്കു തോന്നുകയും അദ്ദേഹം രഹസ്യമായി മെല്ലെ എന്റെ പേരുച്ചരിക്കുന്നതു ഞാന്‍ കേള്‍ക്കുകയും ചെയ്തു.
ഞാനുണര്‍ന്നിരിക്കുകയായിരുന്നുവെങ്കില്‍ അദ്ദേഹം അത്ര ദയാലുആവുമായിരുന്നില്ല.
അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. ആ നിമിഷത്തില്‍ ഞാനൊരനാഥ അല്ലെന്ന് എനിക്കു തോന്നി. പക്ഷേ, അദ്ദേഹം എന്നെ സ്‌നേഹിച്ചിരുന്നില്ല. അദ്ദേഹം സ്‌നേഹത്തില്‍ വിശ്ചസിച്ചിരുന്നുമില്ല. നാം വികാരാധിനരാവരുത്.’ അദ്ദേഹം പറഞ്ഞു: ‘വികാരം ആനന്ദത്തിന്റെ യഥാര്‍ത്ഥ ശത്രുവാണ്.’ അദ്ദേഹത്തെ സ്‌നേഹി ക്കുന്നത് അന്ധന് നൂറു റുപ്പികനോട്ടു കൊടുക്കുന്നതുപോലെയായിരുന്നു. അദ്ദേഹം അതിന്റെ വിലയറിഞ്ഞില്ല. ഞാന്‍ വിഡ്ഢിയാണെന്നു മനസ്സിലാക്കിയിട്ടും നൂറു റുപ്പിക നോട്ടു നല്‍കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തി. അദ്ദേഹത്തിനു മൃദുവും രോമരഹിതവുമായ ചര്‍മവും ഒരു കാട്ടുപോത്തിന്റെ കരുത്തും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയര്‍പ്പ് എന്റെ വിയര്‍പ്പുപോലെ സരരദ്യമുള്ളതായിരുന്നു. എന്നില്‍ ഭോഗാസക്തി ഉണരുമ്പോള്‍ എനിക്കൊരു വെരുകിന്റെ ഗന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ അരോഗദൃഡാഗാത്രരായിരുന്നു. ഞങ്ങളുടെ സ്നേഹം പ്രചണ്ഡമാ യിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ കാമത്രാന്തിന്റെ സമുദ്രത്തില്‍ നീന്തിത്തുടിച്ചു. അദ്ദേഹം സംതൃപ്തനാവുമ്പോള്‍ മുറിവേറ്റൊരു സിംഹത്തെപ്പോലെ അമറി. മുറി അടയ്ക്കപ്പെട്ടിരുന്നതും എയര്‍കണ്ടീഷന്‍ഡും ആയിരുന്നിട്ടുപോലും പരിചാരകര്‍ ആ ശബ്ദം കേള്‍ക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. നിലക്കണ്ണാടിക്കു മുമ്പില്‍നിന്നു വസ്ത്രം ധരിക്കവേ ഞങ്ങ ളുടെ കണ്ണുകള്‍ കണ്ണാടിയില്‍ പരസ്പരം കൂട്ടിമുട്ടുക പതിവായിരുന്നു. ഞാനതു വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മുടി പറ്റേ വെട്ടിയതും നരവിണു തുടങ്ങിയതുമായിരുന്നു. വിര്യമുള്ളൊരു പുരുഷന്റെ ഉരുക്കിന്റെ നിറമുള്ള മുടി. അദ്ദേഹത്തിന്റെ കക്ഷങ്ങള്‍ക്കും ശുക്ടത്തിന്റെ ഗന്ധമായിരുന്നു. മങ്ങിയ സിരകളില്‍ ചലനമുണര്‍ത്തുന്ന ഗന്ധം. അദ്ദേഹം ആശുപത്രിയില്‍ എന്നെ കാണാന്‍ വന്നപ്പോള്‍ എന്നെ ചുംബിച്ചില്ല. ഞങ്ങളൊന്നിച്ചുള്ള ലോകം ഞരക്കത്തി ന്റെയും ഭ്രാന്തിന്റെയും കാമാര്‍ത്തിയുടെയുമായിരുന്നു. ഇവിടെ ഞങ്ങള്‍ ഞങ്ങളായിരുന്നില്ല. അദ്ദേഹം പറഞ്ഞു: “പെട്ടെന്നു സുഖപ്പെട്ടു വരു. നമുക്കു വിണ്ടും ആനന്ദിക്കാം.’ ഇക്കുറി ഞാന്‍ രക്ഷപ്പെട്ടാല്‍ അദ്ദേഹത്തെ ഞാന്‍ അത്ഭു തപ്പെടുത്തും. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘(പ്രതിരാശാലികളായ വ്യക്തികളൊക്കെ ലൈംഗികവാഞ്ഛ കൂടുതലുള്ള വരാണ്; അതുകൊണ്ടാണ് നിയിങ്ങനെയായിരിക്കുന്നത്.” ഞാന്‍ ഇനിമേലില്‍ അദ്ദേഹത്തോടൊപ്പം കിടക്കില്ല. ആഴ്ച യിലൊരിക്കല്‍ മദ്ധ്യാഹ്നത്തില്‍ ഞാനെന്റെ ഡോക്ടറെ സന്ദര്‍ശിക്കുകയും നിമിഷങ്ങളോളം അയാളെ എന്റെ കരവല യത്തില്‍ ബന്ധിച്ചു നിര്‍ത്തുകയുംചെയും. ഇതു മാത്രമാണ് എനിക്കു ചെയ്യാനാഗ്രഹമുള്ളത്. അദ്ദേഹത്തിനു ദുഃഖ കാരണമായിരിക്കുന്ന മുഖത്തു ചുംബിച്ച് അദ്ദേഹത്തില്‍ താൻ സുന്ദരനാണെന്ന ബോധം ഞാന്‍ ഉണര്‍ത്തും. ഞാന്‍ സുന്ദരി ആയിരുന്തില്ലെങ്കിലും സൌന്ദര്യമില്ലായ്മ ഒരു പ്രശ്‌നമായി എനിക്കു നേരിടേണ്ടിവന്നില്ല. പലപ്പോഴും ഞാന്‍ സുന്ദരിയാണെന്ന ബോധം എന്നില്‍ ഉണ്ടായിട്ടുണ്ട്. എന്റെ വലിയ മുലകളെ പ്രശംസിക്കാന്‍ എന്നും ഏതെങ്കിലും വിഡ്ഡി ഉണ്ടായിരുന്നു. എന്റെ ഭര്‍ത്താവ് അവ ആദ്യമായി കണ്ടപ്പോള്‍ പകച്ച് ശബ്ഭിക്കാനാവാതെ നിന്നു. അതിനു, ശേഷം ഞാനവ ഭദ്രമായി സൂക്ഷിക്കുകയും എന്റെ തുറുപ്പുശിട്ടായി ഉപയോഗിക്കുകയും ചെയ്തു. ഞാനി ലോക. ത്തിലെ ഏററവും ആരോഗ്യവതിയായ സ്ത്രിയായിരുന്നപ്പോള്‍ കലങ്ങിമറിഞ്ഞൊഴുകുന്ന ഒരു നദിപോലെ ആയി രുന്നു. എന്തും കീഴടക്കാന്‍ എനിക്കുള്ള ശക്തിയെക്കുറിച്ചു ഞാന്‍ ബോധവതിയായിരുന്നു. എന്റെ ചുണ്ടുകള്‍ മധുര മാണെന്നും എന്റെ ഗന്ധം വശ്യമാണെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. അരണ്ട ബ്രൗൺ കണ്ണുകളും ആകാരസയ ഷ്ഠാവമുള്ള ശരീരവുമുള്ള സുഭഗനായ ഒരു പുരുഷനുമായി ഏതായ് ഒരു കൊല്ലത്തോളം നേരിയൊരു പ്രേമബന്ധം പുലര്‍ത്തിയിരുന്നു ഞാന്‍. ഞങ്ങളൊന്നിച്ചു തെരുവിഥികളില്‍ നടക്കുക പതിവായിരുന്നു. കണ്ടവരൊക്കെ കരുതി, ഞങ്ങള്‍ ദമ്പതികളാണെന്ന്. ഞങ്ങള്‍ സംഭോഗത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. അയാള്‍ എന്നെ ആരാധിക്കുന്നുവെന്നും ആ ആരാധന ഒരു സാധാരണ ബന്ധമായി അധഃപതിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അയാള്‍ പറഞ്ഞു. കുറെക്കാലം കഴിഞ്ഞപ്പോള്‍ അയാളുമായുള്ള നടത്തത്തില്‍ എനിക്കു മടുപ്പുതോന്നുകയും ഞാനതുപേക്ഷിക്കുകയും ചെയ്തു.
ഞാനെന്റെ മക്കള്‍ക്ക് ഒരു നല്ല അമ്മയായിരുന്നു. ഞൊനവര്‍ക്ക് മാന്ത്രിക വിദ്യയും സ്വപ്നങ്ങളും മനസ്സിലാ ക്കിക്കൊടുത്തു. ഞാന്‍ കത്തുകളെഴുതി ദൈവത്തിന്റെ ഒപ്പിട്ട് അവര്‍ക്ക് അയച്ചു. അങ്ങനെ എന്റെ മക്കള്‍ ഹിന്ദു മിതോളജിയിലെ എല്ലാ ദേവന്മാരും ദേവികളുമായി സൌഹൃദബന്ധം സ്ഥാപിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. ഒരിക്കല്‍ എന്റെ മൂത്ത മകന്‍ പഞ്ച്ഗിനിയിലെ അണ്ണന്മാരില്‍നിന്ന് ഒരു ചായ സല്‍ക്കാരത്തിനുള്ള ക്ഷണ ക്കത്തു കിട്ടി. ഞങ്ങള്‍ പഞ്ച്ഗിനിയില്‍ അവധിക്കാലം കഴിച്ചു കൂട്ടിയിരുന്നപ്പോഴാണ് ഇതു സംഭവിച്ചത്. എന്റെ കുഞ്ഞുങ്ങള്‍ എന്റെ ദൈവങ്ങളോ എന്റെ കളിക്കോപ്പുകളോ ആയിരുന്നാലെന്നപോലെ അവരെ ഞാന്‍ സ്നേഹിച്ചു. അവര്‍ എന്റെ ലോകം ഒരു പറുദീസയാക്കിയിരിക്കുന്നു.
പതിനഞ്ചാംവയസ്സില്‍, ഞാന്‍ തിരണ്ടുകഴിഞ്ഞ കാലത്ത്, ഒരു ചെറുപ്പക്കാരന്‍ തന്റെ അമ്മയും ഒരു ക്യാമറ യുമായി എന്റെ വിട്ടില്‍ വിരുന്നുവന്നു. ഞാന്‍ ലജ്ജാശിലയും പല അപക്വചധാരണകള്‍ സൂക്ഷിക്കുന്നവളുമായിരുന്നു. ഞാന്‍ ചുംബിക്കപ്പെട്ടിരുന്നില്ല. എന്നോടാരും ഞാന്‍ സുന്ദരിയാണെന്നു പറഞ്ഞിട്ടുണ്ടായിരുന്നില്ല. അയാള്‍ ഒരിക്കല്‍ എന്നെ വിക്ടോറിയാ മെമ്മോറിയലിലേക്കു കൂട്ടിക്കൊണ്ടുപോയി. ഫോട്ടോ എടുക്കാനായി എന്നെ പല പോസുകളില്‍ നിറുത്തി. എന്റെ കണ്ണട എടുത്തു മാറ്റിയിട്ട് അയാള്‍ പറഞ്ഞു: നി സുന്ദരിയാണ്, ഞാന്‍ ക്യാമറ കൊണ്ടുവന്നതു നന്നായി.” ഇതു കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. അയാളുടെ ക്യാമറയിലേക്കു നോക്കി ചിരിച്ചപ്പോള്‍ ഞാനൊരു ചലച്ചിത്ര താരമാണെന്ന് എനിക്കു തോന്നി. എന്റെ ഒരു ബന്ധുവുമായുള്ള എന്റെ വിവാഹനിശ്ചയം അന്നേ കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ഞാന്‍ അന്ന്, അവിടെവെച്ച് ആ ചെറുപ്പക്കാരനുമായി പ്രേമബന്ധത്തിലാവുമായിരുന്നു. പകല്‍ പതിനൊന്നുമണിക്ക് എന്നോടൊപ്പം ഒരു മരത്തണലിലിരുന്ന് അയാള്‍ അന്നു പ്രചാരത്തിലിരുന്ന ഒരു പ്രേമഗാനം പാടി. അയാളുടെ ചര്‍മത്തിനു റോസ് നിറമായിരുന്നു. അയാള്‍ക്ക് മുഖക്കുരു ഉണ്ടായിരുന്നു. എന്റെ വിവാഹത്തിനു, വന്നപ്പോള്‍, അന്നു രാത്രിയിലെ കഥകളി കാണാന്‍ അയാളുടെ സമീപം ചെന്നിരിക്കണമെന്ന് അയാള്‍ എന്നോടാ വശ്യപ്പെട്ടു. പക്ഷേ, എന്റെ ഭര്‍ത്താവ് എന്നെ കിടപ്പറയില്‍ സൂക്ഷിച്ചു. അതുകൊണ്ട് ജനാലയ്ക്കടുത്ത് ചെന്നിരുന്ന് വിദൃരതയിലെ മൃദുവായ ചെണ്ടമേളം കേള്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളു. ഞാന്‍ സ്‌നേഹിച്ച ആ ചെറുപ്പക്കാരനെ ഞാന്‍ വല്ലാതെ നിരാശപ്പെടുത്തിയിരിക്കണം. എന്നെക്കാള്‍ വളരെ പ്രായക്കൃടുതലുള്ള എന്റെ ഭര്ത്താവ് ആ രാത്രിതന്നെ എന്നെ ബലമായി ഭോഗിച്ചു. ആ ഭോഗം എന്നെ പരിര്രമിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തു. ഞാന്‍ കഥകളിക്കു പോയി എന്റെ പത്തൊമ്പതുകാരനായ കാമുകന്റെ കൈ പിടിച്ചിരിക്കേണ്ടതായിരുന്നു. അന്ന് ഞാന്‍ വിവാഹത്തിനും ലൈംഗികവേഴ്ചയ്ക്കും തയ്യാറായിരുന്നില്ല. അടുത്ത ദിവസം രാവിലെ ആറുമണിക്ക് അയാള്‍ കോവണിപ്പടിയുടെ ചുവട്ടില്‍ വന്നുനിന്ന് എന്നെ വിളിച്ചു. അയാള്‍ യാത്ര പറയാന്‍ വന്നതായിരുന്നു. എനിക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു നിമിഷത്തെ നിശ്ശബ്ദത കടന്ന് അയാള്‍ നടന്നകന്നുപോയി.
പാതോളജിക്കല്‍ ലാബിലെ ചെറുപ്പക്കാര്‍ എന്നും എന്റെ രക്തം എടുക്കാന്‍ വരാറുണ്ട്. അവര്‍ക്കത് പരിശോ ധനയ്ക്കു വേണം. ഇന്നലെ അതിന്റെ നിറം മാറിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിനു (ബൌ൭ണ്‍ നിറമായിരുന്നു. പക്ഷേ, എടുത്തത് എന്റെ രക്തത്തിന്റെ മട്ടിവരെ എത്തിയിട്ടുണ്ടാവും. കഴിഞ്ഞെ തവണ ഞാനിവിടെയായിരുന്നപ്പോള്‍ അവര്‍ ശ്വേതാണുക്കള്‍ എണ്ണുകയായിരുന്നു. രാവിലെ പരുഷശബ്ദത്തില്‍ ‘ഖൃന്‍, ഖൃന്‍’ (രക്തം, രക്തം) എന്നല മുറയിട്ട് അവരെന്നെ ഉണര്‍ത്തുക പതിവായിരുന്നു. ഇവിടെ വന്നതിനുശേഷം ഞാനെന്തിന്റെയോ ഭാഗമാണെന്നും എന്നെ ആര്‍ക്കോ ആവശ്യമുണ്ടെന്നുമുള്ളബോധം എന്നില്‍ വളര്‍ന്നിരിക്കുന്നു. പാതോളജിക്കല്‍ ലാബിലെ ചെറുപ്പ ക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍, സത്യത്തില്‍ എന്നില്‍നിന്നു പലതും വേണം.
ഇതൊരു ശക്തനായ എതിരാളിയാണ്, ഈ രോഗം. ഡോക്ടര്‍മാര്‍ ഒടുവിലതിന് എന്തു പേരിട്ടാലും ശരി, ഈ പമ്പയുദ്ധം ഇരുകൂട്ടര്‍ക്കും ബഹുമാന്യമാണെന്നു ഞാന്‍ കരുതുന്നു.

ആശുപത്രിയിലെ ഓരോ കിടക്കയിന്മേലും ഒരു മൂടല്‍മഞ്ഞൊഴുകുന്നു. ഓരോ രോഗിയെയും ഉപദ്രവി ക്കുന്നത് മരണഭയമാണ്. സന്ദര്‍ശക ബന്ധുക്കളോട് അയാള്‍ക്കു വെളിപ്പെടുത്താന്‍ കഴിയാത്ത ഭിതി. കഴിഞ്ഞ കുറി ഞാനും ഭയപ്പെട്ടിരുന്നു. ഞാന്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുകയും എന്റെ മക്കളെ കാണുമ്പോള്‍ കര യുകയും ചെയ്തിരുന്നു. ഇനിയൊരു കാലാവധി നീട്ടല്‍കൂൃടി ആവശ്യപ്പെടുന്നത് അത്യാഗ്രഹമാവുമെന്ന് ഇക്കുറി എനിക്കു തോന്നുന്നു. ജീവിതം മന്ത്രജലമാണ്. അതു കൂടിക്കുംതോറും ദാഹം വര്‍ദ്ധിക്കുന്നു. ഈ ജീവിതവും ഈ പ്രേമവും എനിക്കു വേണ്ടിടത്തോളമായി എന്നു പറയാന്‍ എനിക്കൊരിക്കലും പറ്റില്ല. ഉണങ്ങിവരണ്ടൊരു. വൃക്ഷത്തില്‍ ആകസ്മികമായി ഒരു മുള ചൊട്ടുന്നതുമാതിരിയാണ് രണ്ടാഴ്ചകള്‍ക്കു മുമ്പ് എന്റെ പുതിയ പ്രേമം എന്നില്‍ മുളച്ചത്. കാലംതെറ്റിയ പൂക്കള്‍ വിടരുന്നതു പോലെയും ആര്‍ത്തവം നിലച്ച് വളരെക്കഴിഞ്ഞ് പൊടുന്നനേ രക്തസ്രാവം തുടങ്ങുംപോലെയുമായിരുന്നു അത്. കഴിഞ്ഞ ആറുവര്‍ഷങ്ങളായി എനിക്കു പിടിപെട്ട രോഗങ്ങളും രോഗശമനത്തിനായി ഞാന്‍ കഴിച്ച ഡ്രഗ്നുകളും ഒക്കെ കാരണം എന്റെ ശരിരത്തില്‍ ഒരു വരള്‍ച്ചയും ജീര്‍ണ്ണതയും വന്നുപെട്ടിരുന്നു. അതുകൊണ്ട് വീണ്ടും പ്രേമബദ്ധയായപ്പോള്‍ അതൊരു മഹാത്ഭുതമായി ഞാന്‍ കരുതി. ഇവിടെ നല്‍കപ്പെടുന്ന ഉറക്കഗുളികകള്‍ കഴിക്കാന്‍ കൂട്ടാക്കാതെ, രാത്രിയില്‍ ഉണര്‍ന്നുകിടക്കവേ എനിക്കു സുഖമായി രുന്നെങ്കില്‍ അയാളുമായുള്ള എന്റെ ജീവിതം എങ്ങനെയൊക്കെ ഉണ്ടാവുമായിരുന്നു എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. അയാള്‍ എന്റെമേല്‍ ഒരു കൊടുങ്കാറ്റുപോലെ വന്നു പതിക്കും.
ഒരിക്കല്‍ സല്‍ക്കാരങ്ങള്‍ നടത്തിയിരുന്ന ഒരു വലിയ കെട്ടിടംപോലെയാണെന്റെ ശരീരം. നര്‍ത്തകര്‍ നൃത്തം ചെയ്തു. സംഗീതജ്ഞര്‍ സംഗീതം ആലപിച്ചു. ഓരോ അതിഥിയും മാമ്പനായിരുന്നു. ഓരോ അതിഥിയും സുഖ ഭോഗാന്വേഷകനായിരുന്നു. അനന്തരം വിട തകരുകയും ഒരു ദിവസം ചേരിവാസികള്‍ അവരുടെ കെട്ടുകളുമായി വന്നെത്തുകയും ചെയ്തു. ഓരോ ചുവടുവയ്പിനും അവര്‍ മാപ്പു പറഞ്ഞു: ‘ഞങ്ങളിവിടെ വരാന്‍ പാടില്ലായിരുന്നു. ഒരിക്കല്‍ സുഖങ്ങള്‍മാത്രം തഴച്ചുവളര്‍ന്നിരുന്ന ഈ ശരീരത്തിലേക്ക് രാത്രി കാലങ്ങളില്‍ ചേരിനിവാസികളെ പ്ലോലെ വേദനകള്‍ കടന്നുവരുന്നു. അവരാണ് പുതിയ കുടികിടപ്പുകാര്‍. അവര്‍ സ്ഥിരതാമസത്തിനു വന്നവരാണെന്ന് അവര്‍ക്കറിയാം.
ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേ കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക എന്നതാണ് ഒരു മനുഷ്യജിവിക്കു സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും പൂര്‍ണമായ നില. അപ്പോള്‍ ആ വ്യക്തിക്കു സമനില കിട്ടുന്നു. അപ്പോള്‍ ഉള്‍ക്കാഴ്ച കൂടുതല്‍ അഗാധമാവുന്നു. ഭയപ്പെടാനൊന്നുമില്ല. തെരഞ്ഞെടുക്കാനുള്ള അവകാശം അയാളുടേതുതന്നെ. പരിശ്രമിച്ചാല്‍ അയാള്‍ക്കിഷ്ടമുള്ളതിലേക്കു നിങ്ങാം. പക്ഷേ, ഈ രണ്ടു ലോകങ്ങളില്‍ ഒന്നു, തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. മറ്റൊരു മാര്‍ഗമെനിക്കുണ്ടായിരുന്നെങ്കില്‍, നിഴലുക ളുടേതായ മറ്റൊരവ്യക്ത ലോകമോ ഒരു ചന്ദ്രലോകമോ അങ്ങനെയേതെങ്കിലുമൊരു സ്ഥലമോ എനിക്കുണ്ടായിരുന്നെങ്കില്‍, ഞാനിപ്പോള്‍ അങ്ങോട്ടു പോകുമായിരുന്നു. മറ്റു രണ്ടു ലോകങ്ങളും–ജീവിക്കുന്നവരുടെയും മരിച്ചവരുടെയും–നശിക്കട്ടെ–നശിച്ചു പോവട്ടെ.

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം
Copyright resides with rights owners.
പുസ്തകം വാങ്ങാൻ : എന്റെ കഥ